നാടുണര്‍ത്തി എസ്.എസ്.എഫ് സെക്ടര്‍ റാന്തല്‍ പ്രകടനം
തിരൂരങ്ങാടി : 2023 ഏപ്രില്‍ 29 ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന എസ്.എസ്.എഫ് അന്‍പതാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം എസ്.എസ്.എഫ് തിരൂരങ്ങാടി സെക്ടര്‍ കമ്മിറ്റി റാന്തല്‍ പ്രകടനം നടത്തി.വൈകുന്നേരം 6:30 ന് വിവിധ യൂണിറ്റുകളില്‍ നിന്നും പ്രകടനങ്ങളായി പ്രവര്‍ത്തകര്‍ തിരൂരങ്ങാടി ടൗണിലെത്തുകയും അവിടെ ഒരുമിച്ച് കൂടി പ്രകടനം നടത്തുകയും ചെയ്തു.
റാന്തല്‍ പ്രകടത്തിന്റെ സമാപന സംഗമത്തില്‍ എസ്.എസ്.എഫ് തിരൂരങ്ങാടി സെക്ടര്‍ എക്സിക്യൂട്ടീവ് അംഗം ഫാരിസ് മുസ്ലിയാര്‍ വിഷയാവതരണം നടത്തി.