fbpx

എസ്.എസ്.എഫ് കരുളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു:മുല്ലപ്പള്ളി യൂണിറ്റ് ജേതാക്കൾ

കരുളായി : 29-ാമത് എസ്. എസ്.എഫ് കരുളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ജൂലൈ 9 ന് സ്റ്റേജിതര മത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾ ജൂലൈ 12 ന് രാത്രിയോട് കൂടിയാണ് അവസാനിച്ചത്.

സെക്ടർ പരിധിയിലെ 10 യൂനിറ്റുകൾ മാറ്റുരച്ച പരിപാടിയിൽ ആതിഥേയരായ മുല്ലപ്പള്ളി യൂനിറ്റ് 261 പോയിന്‌ നേടി ജേതാക്കളായി. 177 പോയിനുമായി പള്ളിക്കുന്നും 165 പോയിന്റോടെ വാരിക്കൽ യൂനിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി ശാഹുൽ ഹമീദ് മുല്ലപ്പള്ളി യെയും സർഗ്ഗപ്രതിഭയായി ടി.പി.ഷറഫുദ്ദീൻ അഹമ്മദ് വാരിക്കലിനെയും തിരഞ്ഞെടുത്തു. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.പി. ജമാലുദ്ധീൻ , എൻ.കെ. ശിഹാബുദ്ധീൻ സിദ്ധീഖി, പി.മുഹമ്മദ് പ്രസംഗിച്ചു. വൈകിട്ട് നടന്ന
സമാപന സംഗമം മുസ്ലിം ജമാഅത്ത് നിലമ്പൂർ സോൺ ജനറൽ സെക്രട്ടറി ഷൗക്കത്തലി സഖാഫി കരുളായി ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള സമ്മാനദാനം മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി കെ പി ജമാൽ കരുളായി നിർവഹിച്ചു.എസ്.എസ്.എഫ് നിലമ്പൂർ ഡിവിഷൻ പ്രസിഡന്റ് ഹാരിസ് സഖാഫി,ഫിനാൻസ് സെക്രട്ടറി മുജീബ് അസ്ഹരി എന്നിവർ അടുത്തവർഷം സാഹിത്യോത്സവിന് ആതിഥേയരാകുന്ന വരക്കുളം യൂണിറ്റ് പ്രതിനിധികൾക്ക് പതാക കൈമാറി.ചടങ്ങിൽ എസ് എസ് എഫ് കരുളായി സെക്ടർ പ്രസിഡണ്ട് അസ്ഹറുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കൺവീനർ പറമ്പൻ മുഹമ്മദ് നന്ദിയും പറഞ്ഞു. അലി മദനി, ഉമ്മർ, മുഹമ്മദ് മാനു എന്നിവർ സംബന്ധിച്ചു.