SSF ചെറിയമുണ്ടം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

.*പറപ്പൂതടം: രണ്ട് ദിവസങ്ങളിലായി പറപ്പൂതടത്ത് വെച്ച് നടന്ന SSF ചെറിയമുണ്ടം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. സെക്ടറിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള ഇരുന്നൂറിൽ പരം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. നൂറിൽ പരം കലാ സാഹിത്യ മത്സരങ്ങൾക്ക് ഒടുവിൽ പറപ്പൂതടം, മുഹ്യിദ്ദീൻ ബസാർ, മച്ചിങ്ങപ്പാറ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പറപ്പൂതടത്ത് നിന്നുള്ള ഫുആദ് കെ.ടി കലാ പ്രതിഭയായും നിസാർ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷത്തെ സാഹിത്യോത്സവിന് വേദിയാകുന്ന മുഹിയുദ്ദീൻ ബസാർ യൂണിറ്റിനുള്ള പതാക സമാപനവേദിയിൽ വച്ച് എസ്എസ്എഫ് ചെറിയമുണ്ടം സെക്ടർ ഭാരവാഹികൾ യൂണിറ്റ് പ്രതിനിധികൾക്ക് കൈമാറി.ഞായറാഴ്‌ച്ച രാത്രി ബാസിൽ കാന്തല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ ജിഹാദ് മുഹിയുദ്ദീൻ ബസാർ സ്വാഗതം പറഞ്ഞു. സൽമാൻ പറപ്പൂതടം സംഗമം ഉദ്ഘാടനം ചെയ്തു. കുഞ്ഞുട്ടി തലക്കടത്തൂർ, മജീദ് സഖാഫി, നൂറുദ്ദീൻ സഖാഫി, അബ്ദുറഹ്മാൻ ബാഖവി, ഇസ്മായിൽ സഖാഫി എന്നിവർ പങ്കെടുത്തു. സഫുവാൻ പറപ്പൂത്തടത്തിന്റെ നന്ദിയോടെ പരിപാടി സമാപിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇