എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ‘ഐഡിയലോഗ്’ സഹവാസ ക്യാമ്പ് ആരംഭിച്ചു
കോട്ടക്കൽ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ’ഐഡിയലോഗ്’ സഹവാസ ക്യാമ്പ് ആരംഭിച്ചു.
ചാപ്പനങ്ങാടി മർകസ് മസ്വാലിഹ് കാമ്പസിൽ നടക്കുന്ന ക്യാമ്പ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ,എൻ അബ്ദുല്ല സഖാഫി,ജാഫർ ശാമിൽ ഇർഫാനി,വി സിറാജുദ്ധീൻ സംസാരിച്ചു
രണ്ട് ദിവസങ്ങളിലായി നടക്കുന്നക്യാമ്പിൽ പതിന്നൊന്ന് ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാൾ പ്രതിനിധികളായി പങ്കെടുക്കുന്നത്.
പാനൽ ഡിസ്ക്കഷൻ,വിപ്ലവാഭിനിവേഷം
പദ്ധതി അവതരണം ,ഇസ്‌ലാം കാലങ്ങൾ സംഭാഷണം,പേപ്പർ പ്രസൻ്റേഷൻ ,നസീഹത്ത് എന്നീ സെഷനുകളാണ് ക്യാമ്പിൽ നടക്കുന്നത്.റഹ്മത്തുള്ള സഖാഫി എളമരം,പെരിന്താറ്റിരി,T A അലി അക്ബർ,എം. അബ്ദുൽ മജീദ് അരിയല്ലൂർ,സി. കെ റാഷിദ് ബുഖാരി ,സി.പി ഷഫീഖ് ബുഖാരി ,കെ.ബി ബഷീർ തൃശ്ശൂർ ,എം ജുബൈർ താനൂർ ,ഇല്യാസ് സഖാഫി കൂമണ്ണ,അനസ് അമാനി പുഷ്പഗിരി,കെ. സ്വദിഖ് അലി ബുഖാരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും