ശാസ്ത്രനേട്ടങ്ങൾ രാജ്യ പുരോഗതിക്ക് ഉപകാരപ്രദമാക്കണം : എസ് എസ് എഫ്

രാജ്കോട്ട്: കോടികൾ ചെലവഴിച്ചു കൊണ്ടുള്ള ശാസ്ത്രനേട്ടങ്ങൾ രാജ്യ പുരോഗതിക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പൂർത്തീകരണത്തിൽ എത്തിക്കണമെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ആവശ്യപ്പെട്ടു. എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന സംവിധാൻ യാത്രക്ക് ഗുജറാത്തിലെ രാജ്കോട്ടിൽ നൽകിയ സ്വീകരണത്തിൽ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരെ അദ്ദേഹം അഭിനന്ദിച്ചു. തുടർ പദ്ധതികളും വിജയകരമായി പൂർത്തീകരിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.രാജ്കോട്ടിൽ നടന്ന സമാപന സമ്മേളനം പ്രൊഫ. അമീൻ ഗോടിൽ ഉദ്ഘാടനം ചെയ്തു.. .ബഷീർ നിസാമി അധ്യക്ഷത വഹിച്ചു. അക്രം ബാപ്പു, സികന്തർ ബാപ്പു, ഹാജി റഈസ് നൂരി, സയ്യിദ് മഹബൂബ് സാബ്, ബഷീർ നിസാമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീൻ നൂറാനി തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇