എസ് എസ് എഫ് ജില്ലാ തർതീൽ
ഹോളി ഖുർആൻ പ്രീമിയോ നാളെ
എടപ്പാൾ∙വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ ആചരിക്കുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തർതീൽ ഹോളി ഖുർആൻ പ്രീമിയോ മലപ്പുറം വെസ്റ്റ്ജില്ലാ മത്സരം നാളെ മാണൂർ മനാർ ക്യാമ്പസിൽ വെച്ച് നടക്കും
യൂണിറ്റ് ,സെക്ടർ,ഡിവിഷൻ തലങ്ങളിലെമത്സര ശേഷമാണ് ജില്ലാമത്സരം നടക്കുന്നത്
കാറ്റഗറി എ,ബി,സി,ഡി വിഭാഗങ്ങളിലായി ഹിഫ്ള്,ഖുർആൻ, കുട്ടിപ്പാട്ട്,ഖുർആൻ ക്വിസ്, ഖുർആൻ ടെസ്റ്റ്,ഖുർആൻ പ്രഭാഷണം,ഇസ്മുൽ ജലാല മത്സരങ്ങൾ നടക്കും.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും
തർതിലിന്റെ അനുബന്ധമായി വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും ഫാളിൽ നൂറാനി ദേവതിയാൽ വിഷയാവതരണം നടത്തും