യുവജനങ്ങൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ ഒരുക്കണം: എസ്എസ്എഫ്

അജ്മീർ: അനുയോജ്യമായ തൊഴിൽ ലഭിക്കാതെ പ്രയാസപ്പെടുന്ന രാജ്യത്തെ യുവജനങ്ങൾക്ക് അനുയോജ്യമായ തൊഴിലാവസരം ഉറപ്പുവരുത്തണമെന്ന് എസ്എസ്എഫ് സംവിധാൻ യാത്ര ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടായ യുവജനങ്ങൾക്ക് അവരുടെ കഴിവനുസരിച്ച് അനുയോജ്യമായ തൊഴിലെടുക്കാനുള്ള സാഹചര്യങ്ങൾ രാജ്യത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമാകുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എസ്എസ്എഫ് ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്താകമാനം സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കാനുള്ള പ്രവർത്തനം എസ്എസ്എഫ് മുന്നോട്ടുവയ്ക്കുന്നതായും എസ്എസ്എഫ് ഇന്ത്യ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി അറിയിച്ചു. മാറുന്ന സാങ്കേതിക സംവിധാനങ്ങൾക്കനുസൃതമായ നിപുണത കൈവരിച്ച് ഭാവിയുടെ തൊഴിലുകൾ നേടാൻ യുവാക്കളെ തയ്യാറാക്കുന്നതിന് വിപുലമായ പദ്ധതികൾ എസ് എസ് എഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രഥമിക ഘട്ടമെന്നോണം രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ ഇതിനായി സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കും. കാശ്മീരിൽ നിന്ന് ആരംഭിച്ച എസ് എഫ് സംവിധാൻ യാത്രയുടെ അജ്മീറിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അജ്മീറിലെ സ്വീകരണ സംഗമം ഹാഫിസ് ഫിറോസ് സാഹബ് ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലം മിസ്ബാഹി, ജുനൈദ് ബാസ്നി, ഹാഫിസ് അബ്ദുറഹ്മാൻ സാഹബ്, മൗലാന മൻസൂർസാബ് കോട്ട, ഇമാമുദ്ധീൻ ഹട്ടുണ്ടിമൗലാന ദീൻമുഹമ്മദ് ജോദ്പൂർഅസീസുദ്ദീൻ ചിശ്തി, സുഹൈറുദ്ധീൻ നൂറാനി തുടങ്ങിയവർ അഥിതികളായി പങ്കെടുത്തു.

Comments are closed.