ശ്രീലത നമ്പൂതിരി അഭിനേത്രിയായും സംഗീതജ്ഞയായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് ശ്രീലത നമ്പൂതിരി.

ശ്രീലത നമ്പൂതിരി അഭിനേത്രിയായും സംഗീതജ്ഞയായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് ശ്രീലത നമ്പൂതിരി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
സ്കൂൾ കലോത്സവങ്ങളിലും കായികമേളകളിലും ഒരു പോലെ കഴിവ് തെളിയിച്ച ശ്രീലത ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കെപിഎസി യിൽ ചേരുകയും നാടകഗാനങ്ങൾ ആലപിക്കുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിക്കുകയും ഇന്ത്യയിലുടനീളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1967 ൽ സിനിമാരംഗത്ത് കടന്നു വന്ന ശ്രീലത 200ൽ പരം സിനിമകളിൽ അഭിനയിച്ചു. അടൂർ ഭാസി ശ്രീലത ഹാസ്യ ജോഡികൾ ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി 1979 ൽ നടനും ആയുർവേദ ഡോക്ടറുമായിരുന്ന കാലടി പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ച ശ്രീലത താൽക്കാലികമായി അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. വിവാഹശേഷം ശ്രീലത ബ്രാഹ്മണ സമുദായത്തിലേക്ക് പരിവർത്തനം ചെയ്ത് ശ്രീലത നമ്പൂതിരി ആയി മാറി.ഭർത്താവിന്റെ മരണശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്ന ശ്രീലത നമ്പൂതിരി സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒപ്പം സംഗീതക്കച്ചേരികളും അവതരിപ്പിക്കുന്നു. ആറ് പതിറ്റാണ്ടുകളായി കേരളത്തിന്റെ കലാ മനസ്സുകളിൽ ഇടം നേടിയ ശ്രീലത നമ്പൂതിരിക്ക് ഈ വർഷത്തെ ആക്റ്റ് പുരസ്കാരം സമർപ്പിക്കുന്നു.
ജൂറി അംഗങ്ങൾ.