ശ്രീരാമചരിതം ഭക്തിഗാനം പ്രകാശനം ചെയ്തു

ശ്രീമതി സി പി കാളി പന്താരങ്ങാടി രചനയും രാജീവ് റാം സംഗീത സംവിധാനവു൦ നിർവഹിച്ച് രാജീവ് കാക്കഞ്ചേരി പാടിയ ശ്രീരാമ ചരിതം എന്ന ഭക്തിഗാനത്തിന്റെ പ്രകാശന൦ തൃക്കുള൦ ശിവക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ കാലാസാ൦സ്കാരിക പ്രവർത്തകനു൦ ക്ഷേത്രക്കമ്മറ്റി രക്ഷാധികാരിയുമായ ബാലകൃഷ്ണൻ പന്താരങ്ങാടി നിർവഹിച്ചു. മാതൃസമിതി പ്രസിഡന്റ് തങ്കമ്മ അനുരാഗ് ഏറ്റുവാങ്ങി. ആൽബത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് സംഗീത സംവിധായകൻ രാജീവ്‌ റാം തന്നെയാണ്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി,സെക്രട്ടറി സി പി മനോഹരൻ, നിഷ പന്താവൂർ, രാജീവ്‌ കാക്കഞ്ചേരി, ക്ഷേത്രം ജീവനക്കാരായ ജയരാജ് വാര്യർ, ബിജു തുടങ്ങിയവർ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇