കായികപരിശീലന കേന്ദ്രം തുടങ്ങി

താനൂരിൽ  കായിക പരിശീലന കേന്ദ്രം തുടങ്ങി. ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കായിക ഹജ്ജ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ അധ്യക്ഷത വഹിച്ചു. തീരദേശത്തെ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം താനൂരിൽ തുടങ്ങിയത്. പ്രദേശത്തെ അറിയപ്പെടാതെ കിടക്കുന്ന കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുന്ന പരിപാടിയുടെ ഭാഗമാണിത്.  കായിക ഉപകരണങ്ങളുടെ വിതരണവും നടന്നു. ജില്ലാ കലക്ടർ ബി ആർ വിനോദ് ഐ എ എസ് മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് യു ഷറഫലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പിടി അക്ബർ, ആബിദ് വടക്കയിൽ, ആഷിഖ് കൈനിക്കര,  രഞ്ജിനി പി കെ, എ ശ്രീകുമാർ, സി സുരേഷ്, പി.ഹൃഷികേഷ് കുമാർ , പ്രിൻസിപ്പാൾ എൻ ഭാസ്കരൻ, കെ മായ, പ്രധാന അധ്യാപകൻ അബ്ദുള്ള അസീസ്, പി ടി എ പ്രസിഡണ്ട് കെ പി യൂനസ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽകുമാർ സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി. ആർ അർജുൻ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇