മൂന്നിയൂരിൽ കായിക പ്രതിഭകളെ ആദരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.മൂന്നിയൂർ: പ്രതിഭകളെ കണ്ടെത്തി അവരുടെ അഭിരുചിക്ക് അനുസൃതമായി അവരെ വളർത്തിയാൽ അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ. എ. പറഞ്ഞു. കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ നമ്മുടെ കുട്ടികൾ പ്രതിഭാശാലികളാണ്. അവർക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ നമ്മൾ തയ്യാറായാൽ അവർ ഉയരങ്ങളിലെത്തി നാടിന്റെയും രാജ്യത്തിന്റെയും അഭിമാന താരങ്ങളായി തീരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിയൂർ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കായിക താരങ്ങളെ ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കളത്തിങ്ങൽ പാറ എം.എ. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ 110 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ റാഹിൽ സക്കീർ . വി.പി, ജൂനിയർ മിനി ഫുട്ബോൾ നാഷണൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാനിദ് ബാലേരി, കർണാടക മാൻഡ്യ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം മനാഫിൽ വി.പി, മൂന്നിയൂർ പഞ്ചായത്ത് കേരളോൽസവത്തിൽ വ്യക്തിഗതയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അൻഷിഫ് . സി, ജസീൽ . എ.വി ,ജിംഷാദ് . ടി, ജസീൽ . കെ.പി , എഞ്ചിനീയർ ബിരുദം നേടിയ അഭിരാം . കെ , അസ്നിമോൾ . വി.പി, വെളിമുക്ക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്ത വി.പി. അഹമ്മദ് കുട്ടി,എന്നിവർക്കാണ് ആദരം നൽകിയത്. ചടങ്ങിൽ ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ സി.ടി. അയ്യപ്പൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം. റഫീഖ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ: വി.പി. സക്കീർ ഹുസൈൻ,തിരൂരങ്ങാടി എസ്. ഐ. അഷ്റഫ്.കെ, ഹൈദർ . കെ. മൂന്നിയൂർ, ഡോ: മുഹമ്മദലി മൂന്നിയൂർ, വി.പി. ബാവ പ്രസംഗിച്ചു. കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും ട്രഷറർ സി.എം. ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. വി.പി. പീച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ, കെ.ടി. ജാഫർ , വേലായുധൻ കുട്ടി . പി, സി.എം. അബൂബക്കർ, കൊല്ലഞ്ചേരി കോയ, വി.പി. ഫൈസൽ, സുഭാഷ് നേത്രത്വം നൽകി

.അഷ്റഫ് കളത്തിങ്ങൽ പാറ