താനൂരിന്റെ യശസ്സുയർത്തിയ കായിക താരങ്ങളെ ആദരിച്ചു

*.*താനൂർ : ജില്ലാ അമേച്വർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത് മെഡലുകൾ നേടിയ താനൂർ സ്വദേശികളായ മുഹമ്മദ് ഫൈജ്സ് സി വി, കെ മുഹമ്മദ് സുൽത്താൻ, കെ പി സജ്നദ് , കെ കെ ഷാനിബ്, കെ പി മുഹമ്മദ് അജ്സൽ, സി എം നൂറുദ്ദീൻ മദനി എന്നിവരേയുംഎം.എസ് എം താനൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത ടീമംഗങ്ങളേയും കെ എൻ എം മർകസുദ്ദഅവ താനൂർ മണ്ഡലം കമ്മിറ്റി പ്രതിഭാദരം പരിപാടിയിലൂടെ അനുമോദിച്ചു.താനൂർ സാന്ത്വനം ഹാളിൽ നടന്ന ചടങ്ങിൽ താനൂർ മുൻസിപ്പൽ ചെയർമാൻ പി പി ഷംസുദ്ദീൻ ഉദ്ഘാടനവും മെഡൽ ജേതാക്കൾക്കുള്ള ഉപഹാര വിതരണവും നടത്തി. ഷാനവാസ് പറവന്നൂർ മുഖ്യ പ്രഭാഷണം നടത്തി. എം എം അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. കരീം കെ പുരം, ജാഫർ കുന്നത്ത് , കെ.പി അബ്ദുൽ വഹാബ്, ടി കെ എൻ നാസർ, ജെബിൻ റഷീദ് പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇