സ്പോക്കൺ ഇംഗ്ലീഷ് ലൈവ് ക്ലാസിന്റെ സമയത്തിൽ മാറ്റം വരുത്തി ബാബ അലക്സാണ്ടർ.
നാഷണൽ ചൈൽഡ് ഡെവലപ്മെൻറ് കൗൺസിൽ (എൻസിഡിസി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ യൂട്യൂബിൽ കൂടിയും ഫേസ്ബുക്കിൽ കൂടിയും നടത്തിവരുന്ന ലൈവ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. വ്യത്യസ്തവും നൂതനവുമായ ഭാഷാ പഠനരീതി അവലംബിച്ച് കൊണ്ട് ലൈവ് ആയി നടത്തുന്ന ക്ലാസ്സിന് വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്.എല്ലാ ഞായറാഴ്ചകളിലും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടത്തിവരുന്ന ലൈവ് ക്ലാസിൻ്റെ സമയം 2023 നവംബർ 10 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 9.30 വരെ ആയിരിക്കുമെന്ന് ബാബ അലക്സാണ്ടർ അറിയിച്ചു.നിരവധി പേരുടെ ആവശ്യം പരിഗണിച്ചും, വിദേശത്തുള്ളവരുടെ സമയം പരിഗണിച്ചുമാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈൻ ആയും ബാബ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബ അലക്സാണ്ടർ.സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബ അലക്സാണ്ടർ. വ്യാകരണം പഠിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിങ് പ്രോഗ്രാം ആവിഷ്കരിച്ച ബാബ അലക്സാണ്ടർ കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്നതാണ് ഫേസ്ബുക്കും യൂട്യൂബും വഴിയുള്ള ഈ ലൈവ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇