ഓണക്കാലത്ത്‌ സ്‌പെഷ്യല്‍ ട്രെയിന്‍; കേന്ദ്രമന്ത്രിയ്‌ക്ക്‌ കത്തയച്ച്‌ മന്ത്രി വി അബ്‌ദുറഹിമാന്‍

താനൂർ : ഓണം നവരാത്രി ആഘോഷവേളകളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകള്‍ വേണമെന്നും നിലവിലെ ട്രെയിനുകളില്‍ അധികകോച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിന്‌ കത്തെഴുതി മന്ത്രി വി അബ്‌ദുറഹിമാൻ. ഡല്‍ഹി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ വേണ്ടത്‌. നവരാത്രി കാലത്ത്‌ കേരളത്തിനകത്ത്‌ തിരക്ക്‌ കുറയ്‌ക്കാൻ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തില്‍ ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇