എസ് പി സി പാസ്സിങ് ഔട്ട് പരേഡ്

ചോഴിയക്കോട്അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 2021-23ലെ എസ് പി സി യൂണിറ്റിന്റെ പാസ്സിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്ലൈലാ ബീവി, കുളത്തൂപ്പുഴ എസ്.ഐ മോഹനൻ, പുനലൂർ എസ് പി സി അഡീഷണൽ നോഡൽ ഓഫീസർ സിദ്ധീഖ്, സ്കൂൾ സീനിയർ സൂപ്രണ്ട് വി. സുരേഷ് കുമാർ, എച്ച് എം ഇൻ ചാർജ് സ്മിത ബി ദാസ്, സ്കൂൾ മാനേജർ വി.ഗോപകുമാർ, സിപിഒ രാജേഷ് നീലാജ്ഞനം, എസി പി ഒ ആർ.സന്തേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകൻ ബി. ബിനുകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഔട്ട് ഡോറായി തിരഞ്ഞെടുക്കപ്പെട്ട എസ്.പി.സി കേഡറ്റുകളായ അക്ഷയ് ആനന്ദ്, എം അനുരാഗ് എന്നിവർക്ക് ഉപഹാരവും നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇