മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി.

താനൂർ. മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി. കാട്ടിലങ്ങാടി അപ്പാടെ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണിത്. നെഞ്ഞ് വേദനയെ തുടർന്ന് മുല്ലക്കാനകത്ത് സലീമിനെ (59) രാത്രി 11ന് മൂലക്കലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെയും വിവരം അറിയിക്കുന്നതിന് മുൻപായും സമീപത്തെ അനുജൻ അഷ്റഫിൻ്റെ വീട്ടിലുണ്ടായിരുന്ന മാതാവ് മുണ്ടേക്കാട്ടിൽ ഉമ്മയ്യക്ക് (85) അസ്വസ്ഥത അനുഭവപ്പട്ടു. ഉടൻ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ 12ന് മരിക്കുയായിരുന്നു. സലിം വ്യാപാരിയും റെയിൽവേ സ്റ്റേഷൻ റോഡിലെ എംഎംബി കോംപ്ലസ് ഉടമയുമാണ്. ഭാര്യ: നദീറ. മക്കൾ: സെമിന, നിദ ( ബിഡിഎസ് വിദ്യാർഥിനി ) ഹനീന ( മെഡിക്കൽ വിദ്യാർഥിനി), മുഹമ്മദ് സബീൻ. മരുമകൻ: നിഷാദ് (രണ്ടത്താണി). ഉമ്മയ്യയുടെ ഭർത്താവ്: പരേതനായ മുല്ലക്കാനകത്ത് എം.എം.ബാവ. മറ്റു മക്കൾ: അഷ്റഫ് (വ്യാപാരി ), ആരിഫ. മരുമക്കൾ: അഷ്റഫ്, ജമീല. ഇരുവരുടെയും ഖബറടക്കം പനങ്ങാട്ടൂർ ജമാത്തത്ത് പള്ളിയിൽ അരികിലായി ഉച്ചക്ക് ശേഷം 3ന് നടന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ+91 93491 88855