വോൾട്ടേജ് പ്രതിസന്ധിക്ക് പരിഹാരം; വെന്നിയൂരിലെ 33 കെ.വി.സബ് സ്റ്റേഷന്‍ നിർമ്മാണം തുടങ്ങി ജനുവരിയിൽ കമ്മീഷൻ ചെയ്യും
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ,തെന്നല, എടരിക്കോട് പഞ്ചായത്തുകളിൽ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെവെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക.എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും.പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ,തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾ നേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്.തിരൂരങ്ങാടി നഗരസഭ ചെയർമാൻകെ, പി മുഹമ്മദ് കുട്ടി,നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷീന ജോർജ്, അസി എഞ്ചിനിയർമാരായ എ.സനോജ്, എൻ എം.ഫസ് ലുറഹ്മാൻ, ടി.ശിഹാബുദ്ധീൻ,പി.മുജീബ് എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തി വിലയിരുത്തി.പദ്ധതി വേഗത്തിലാക്കാന്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെയോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. യോഗത്തില്‍ ജനുവരിയില്‍ സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.ഒന്നര കിലോമീറ്ററിലാണ് ഭൂഗർഭ ലൈൻ വലിക്കുന്നത്.പെരുമ്പുഴയിൽ നിന്ന് ഇത് തുടങ്ങിയിട്ടുണ്ട്.വെന്നിയൂര്‍,തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. എടരിക്കോട് ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഒരു ലൈന്‍ ആണ് നിലവില്‍, വേനൽ കാലത്ത് അമിത ലോഡ് മൂലം വൈദ്യുതി ഓഫാകുന്നതിനുംസബ് സ്റ്റേഷൻ പരിഹാരമാകും.50 എം.വിയിലുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ ഇവിടെ സ്ഥാപിക്കും.ഇതിനുള്ള കോൺഗ്രീറ്റ് പ്രവർത്തി തുടങ്ങി.ഉടനെ തന്നെ 110 കെ.വി സബ് സ്റ്റഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
