സൈനികൻ സുബേദാർ ഉണ്ണികൃഷ്ണന് ഉത്സവഛായയിൽ ജന്മ നാടായ മോര്യ ഉജ്ജ്വല സ്വീകരണം നൽകി


വിവിധ സൈനിക ഒപ്പറേഷനുകളിലും, ഐക്യരാഷ്ട്ര സഭയുടെ ശാന്തി സേനയിൽ സുഡാനിലും സേവനം ചെയ്തു താനൂർ : 28 വർഷത്തെ സൈനിക സേവനത്തിൽ നിന്നും സുബേദാർ/ഹോണററി ലെഫ്റ്റനൻ്റ് ആയി വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ താനൂർ മോര്യ സ്വദേശി പാലാർവീട്ടിൽ ഉണ്ണികൃഷ്ണന് ജന്മ നാടായ മോര്യ നൽകിയത് ഉജ്ജ്വല സ്വീകരണം. ഒരു നാട് മുഴുവനും സ്വീകരണത്തിൽ അലിഞ്ഞു ചേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സൈനികനെ സ്വീകരിച്ചു നാടിന്റെ സ്നേഹാദരം നൽകാൻ തടിച്ചു കൂടിയത്. രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെ റെയിൽവേ സ്റ്റേഷനിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി ഉസ്മാൻ, പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ. ജെ ജിനേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മലപ്പുറം സൈനിക കൂട്ടായ്മ, ട്രോമാകെയർ, ക്ലബുകൾ, മോര്യ പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെയും ഹരീഷ് വാഴയൂരിന്റെ നേതൃത്വത്തിലുള്ള ശിങ്കാരിമേള-തായമ്പക സംഘങ്ങളുടെ വാദ്യമേളങ്ങളോടെ സൈനികനെ ജന്മനാടായ മോര്യയിലേക്ക് ആനയിച്ചു. മോര്യയിൽ എത്തിയ ഉണ്ണി കൃഷ്ണനെ താനൂർ നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ പൂമാലയണിയിച്ച് സ്വീകരിച്ചു. പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ. ആർ. സി. അംഗങ്ങൾ സല്യൂട്ട് നൽകി. മോര്യയിലെ ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വി. പി. എം. അഷറഫ് അധ്യക്ഷത വഹിച്ചു. സുബേദാർ ഉണ്ണി കൃഷ്ണനെ ചെയർമാൻ പൊന്നാട അണിയിച്ചു. മോര്യയിലെ വിമുക്ത ഭടൻമാരായ ഉത്തമൻ, കാളിദാസൻ, ഇന്ത്യൻ സൈന്യത്തിലേക്ക് അഗ്നിവീർ സെലക്ഷൻ ലഭിച്ച ജില്ലയിലെ 11 പേർക്കും, രക്തദാനം നൽകി ശ്രദ്ധേയനായ ജിത്തു എ. പി ക്കും ചെയർമാൻ ഉപഹാരങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. പി. ഫാത്തിമ, കൗൺസിലർ റഷീദ് മോര്യ, മലപ്പുറം സൈനിക കൂട്ടായ്മ ഭാരവാഹികളായ രാധാകൃഷ്ണൻ എം. കെ., വേലായുധൻ വള്ളിക്കുന്ന്, സി. ബി. കുട്ടി പൊന്നാട്, ഹരീഷ് വാഴയൂർ, ഫൈസൽ കൊണ്ടോട്ടി, ബിനീഷ് കാരാട്, കബീർ മേൽമുറി, വിനോദ് കൃഷ്ണ, നിഷാദ് ചേലേമ്പ്ര, രത്നഭൂഷൺ അഴിഞ്ഞിലം, മുസ്തഫ കൂട്ടിലങ്ങാടി, പൗരസമിതി ഭാരവാഹികളായ എ. പി സുബ്രഹ്മണ്യൻ, പി ബാലകൃഷ്ണൻ നായർ, തുപ്പത്ത് ബാവ ഹാജി, കെ ജനചന്ദ്രൻ മാസ്റ്റർ, സി മുഹമ്മദ് അഷറഫ്, എ. പി. രാമൻ, മേപ്പുറത്ത് ഹംസു, ധർമ്മ സേനൻ, വി. കെ. എ സിദ്ധീഖ്, കേശവൻ മാസ്റ്റർ, കെ. വി. രവീന്ദ്രൻ, ജിതിൻ മേറിൽ, വിപിൻദാസ് ഇ, ശിഹാബ് സിനാൻ എന്നിവർ പ്രസംഗിച്ചു. 1995 സെപ്റ്റംബർ 5 നാണ് ഉണ്ണികൃഷ്ണൻ ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയർസ് വിഭാഗത്തിൽ ചേർന്നത്. പ്രാഥമിക സൈനിക പരിശീലത്തിന് ശേഷം 5 എഞ്ചിനീയർ റെജിമെന്റിൽ ചേർന്ന അദ്ദേഹം 28 വർഷത്തെ സൈനിക സേവനമാണ് നടത്തിയത്. ഒ. പി. പരാക്രം, ഒ. പി. റിഹ്നോ, ഒ. പി. സുരക്ഷ തുടങ്ങിയ സൈനിക ഓപറേഷനുകളിലും ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ സുഡാനിലും സേവനം ചെയ്തിട്ടുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇