സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പോരാടണം:കെ.പി.എ.മജീദ്

** തിരൂരങ്ങാടി :സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കെ.പി.എ.മജീദ് എം,എല്‍.എ പറഞ്ഞു. കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും വനിതാ വിംഗ് രൂപീകരണ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിന്റെ സമസ്ത തലങ്ങളിലും സാമൂഹിക പുരോഗതിക്ക് സഹകരണ പ്രസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കണമെന്നും അദ്ധേഹം പറഞ്ഞു. പ്രസിഡന്‍റ് ശാഫി പരി അധ്യക്ഷത വഹിച്ചു. സി.ഇ.ഒ സംസ്ഥാന സെക്രട്ടറി ടി.പി.എം.ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം,യു.എ.റസാഖ്,റംല വാക്യത്ത്,വി.കെ.സുബൈദ,ഇസ്മായീല്‍ കാവുങ്ങല്‍,കെ.കുഞ്ഞിമുഹമ്മദ്,പി.ടി.സലാഹ്, താലൂക്ക് ജന സെക്രട്ടറി കെ.ടി.മുജീബ്,അമീന്‍ കള്ളിയത്ത്,വി.പി.സുബൈര്‍ ,സെമീര്‍ കുറ്റാളൂര്‍,കെ.ടി.ഷംസുദ്ധീന്‍,റുഖിയ വേങ്ങര,ഫൗസിയ പരപ്പനങ്ങാടി,പ്രിന്‍സി പെരുവള്ളൂര്‍ പ്രസംഗിച്ചു. വനിതാ വിംഗ് ഭാരവാഹികളായി റുഖിയ വേങ്ങര(പ്രസിഡന്‍റ്) അസ്മാബി വെളിമുക്ക്,രമ്യ ഊരകം,ഹഫ്സത്ത് എ.ആര്‍.നഗര്‍, ഫാസില തിരൂരങ്ങാടി(വൈസ് പ്രസിഡന്‍റ്) ഫൗസിയ പരപ്പനങ്ങാടി (ജന സെക്രട്ടറി ) സക്കിന തേഞ്ഞിപ്പലം,ബുഷ്റ തെന്നല,സുബിറ പരപ്പനങ്ങാടി,ഷെമീന ഊരകം,സുഹ്റ വള്ളിക്കുന്ന്(ജോ സെക്രട്ടറി) പ്രിന്‍സി പെരുവള്ളൂര്‍ (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.