സോഷ്യലിസ്റ്റ് നേതാവ് കുഞ്ഞുമീനടത്തൂ ർ അരങ്ങൊഴിഞ്ഞു

തിരൂർ സോഷ്യലിസ്റ്റ് നേതാവും ജെ.ഡി.എസ്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ താനാളൂർ മൂച്ചിക്കൽ മണ്ണേത്ത് വീട്ടിൽ കുഞ്ഞു മീനടത്തൂർ(83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂർ അറബ്ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടറാണ്. നാടക നടനായ ഇദ്ദേഹം മീനടത്തൂരിലെ ജനതാ ആട്സ് ക്ലബ്ബിന്റെ സ്ഥാപകനാണ്. തിരൂരിലെയും താനൂരിലെയും കലാസാംസ്കാരികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: റുഖിയ.മക്കൾ : നൗഷാദ്, നവാസ്, നൗഫൽ, ജാസ്മിൻ, ജസ്ന. മരുമക്കൾ : സൈറാബാനു, തെഹസിറ, ജിബ്ന, മുഹമ്മദ് അലി കുറ്റിപ്പുറം, ഫൈസൽ ഒലവക്കോട്. കബറടക്കം ഞായറാഴ്ച രാവിലെ 10-ന് വെസ്റ്റ് മീനടത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇