സ്നേഹാരാമം തീർത്ത് എൻ. എസ്. എസ് ക്യാമ്പ് സമാപിച്ചു

ശുചിത്വ മിഷന്റെ സഹകരണത്തോടെ താനൂർ മുനിസിപ്പാലിറ്റിയിൽ വിദ്യാലയ പരിസരത്ത് സ്നേഹാരാമം ഒരുക്കി ജി ആർ. എഫ് ടി. വി .എച്ച് എസ് എസ് താനൂർ വി.എച്ച്.എസ്.ഇ വിഭാഗം എൻ. എസ്. എസ് വിദ്യാർത്ഥികൾ ഇതോടുകൂടി പരിയാപുരം സെൻട്രൽ എ .യു. പി സ്കൂളിൽഏഴു ദിവസങ്ങളായി നടന്ന “ഹരിതം” എൻഎസ്എസ് ക്യാമ്പ് സമാപിച്ചു . വനിത ശിശു ക്ഷേമ വകുപ്പ്, എൻ .എച്ച്. എം ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്പ്, എൻ. ടി. സി. പി സെൽ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്നിവരുടെ സഹകരത്തോടെയാണ് ക്യാമ്പ് പ്രൊജക്ടുകൾ സംഘടിപ്പിച്ചത്. പൊതു കിണർ പരിസര ശുചീകരണം, സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ക്യാമ്പ് സ്കൂളിൽ പൂന്തോട്ടം എന്നീ തനത് പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നിർവഹിച്ചു.

Comments are closed.