സ്നേഹ സാന്ത്വനം വിഷു-പെരുന്നാൾ കിറ്റ് നൽകി
.ജീവകാരുണ്യ പ്രവർത്തന രംഗത്ത് കുറഞ്ഞ കാലം കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ സ്നേഹ സാന്ത്വനം ചാരിറ്റി ഗ്രൂപ്പ് വിഷു-പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭക്ഷ്യകിറ്റ് വിതരണം നടത്തിയത്.നേരത്തെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശ്രദ്ധേയ പ്രവർത്തനങ്ങൾ സ്നേഹ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു. തലപ്പാറ ഖൈറാമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സാജിത സ്നേഹ സാന്ത്വനം പ്രസിഡണ്ട് കബീർ വെളിമുക്കിന് കൈമാറി ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു.സ്നേഹ സാന്ത്വനം രക്ഷാധികാരി അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.പ്രമുഖ ജീവ കാരുണ്യ പ്രവർത്തക സീന ഐക്കരപടി,ജമീല കൂരിയാട്,അഷ്റഫ് മണിമൂളി,ഫൈസൽ രണ്ടത്താണി,ജമീല താനൂർ,റിയാസ് നിലമ്പൂർ,ഹസ്സൻ വൈലത്തൂർ,ഹസീന വണ്ടൂർ പ്രസംഗിച്ചു.ഹനീഫ കൊടുവള്ളി സ്വാഗതവും സാബിറ കോഹിനൂർ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
