സ്നേഹഭവനങ്ങൾക്ക് കട്ടിലവെച്ചു

തിരുർ :എസ് എസ് എം പോളിടെക്നിക് പിൻവശം കോഹിനൂർ ഗ്രൂപ്പ് സൗജന്യമായി നൽകിയ 40 സെന്റ് ഭൂമിയിൽ അർഹരായ10 കുടുംബങ്ങൾക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കൽ നടന്നു.ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കൽ ചടങ്ങാണ് ഇന്ന് നടന്നത്.കോഹിനൂർ നാഷാദ് ചെയർമാനുംമുജിബ് താനാളൂർ കൺവീനറുമായ ജനകീയ കമ്മിറ്റിയാണ്നിർമാണ ചുമതല വഹിക്കുന്നത്.എസ് എസ് എം പോളിടെക്നിക്ക് എൻ. എസ്. എസ്. ടെക്നിക്കൽ സെൽ സ്നേഹ ഭവനങ്ങളുടെ നിർമ്മാണത്തിന്റെ സാങ്കേതിക സഹായം നൽകുന്നു.600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് 10 ഭവനങ്ങളും നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരുങ്ങുന്ന 5 സ്നേഹഭവനങ്ങളുടെ കട്ടില വെക്കൽ കർമ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ജീവകാരുണ്യ പ്രവർത്തന രംഗത്തെനിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിർവ്വഹിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ ചെയർമാൻ കോഹിനൂർ നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്. എസ്. സംസ്ഥാന പ്രോഗ്രാം ഓഫിസർ ഡോ.ആർ.എൻ അൻസർ മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രികെ.കുട്ടി അഹമ്മദ് കുട്ടി, മുജീബ് താനാളൂർ,പി.എ. ബാവ, പി.പി.അബ്ദുറഹിമാൻ ,തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ ,കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, അഡ്വ.എം. വിക്രം കുമാർ , ദിലീപ് അമ്പായത്തിൽ . പി.ഐ.ബഷീർ എസ്.അൻവർ , ടി.എ.സിയാദ്, കെ എ . കാദർ എം.മുംതസ് എന്നിവർസംസാരിച്ചു.തിരൂരിൽ നിർമ്മിക്കുന്ന സ്നേഹഭവനങ്ങളുടെ കട്ടില വെക്കൽ കർമ്മംപാറപ്പുറത്ത് ബാവ ഹാജി നിർവഹിക്കുന്നു.

[wpcode id=”35734″]

Comments are closed.