ഊർജ്ജസംരക്ഷണം വരികളും വരകളുമായി കുട്ടി പ്രതിഭകളുടെ ഐക്യദാർഢ്യം

തിരുരങ്ങാടി: പൊതുവിദ്യാഭ്യാസ വകുപ്പും ഊർജ്ജസംരക്ഷണ വകുപ്പിന് കീഴിലെ എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി എൽപി, യുപി, ഹൈസ്കൂൾ കുട്ടികൾക്കായി സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായുള്ള തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഉർജോത്സവം പാലച്ചിറ മാട് എ. യു. പി സ്കൂളിൽ വെച്ച് സഘടിപ്പിച്ചു.ഇരുന്നുറോളം വിദ്യാലയങ്ങളിൽ നിന്നായി ജലച്ചായം, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.കാർബൺ ന്യൂട്രൽ പരിസര വ്യവസ്ഥക്ക് ഹരിത ഊർജ്ജം എന്ന വിഷയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വരയും, വർണ്ണവും, അക്ഷരക്കൂട്ടുകളുമായി കൂട്ടി പ്രതിഭകൾ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തു ണ നൽകി.മത്സരത്തിൽ പങ്കെടുത്ത എല്ലാകുട്ടികൾ ക്കും എൽ ഇ ഡി ബൾബ് സൗജന്യമായി വിതരണം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്‌ദീൻ ഉർജോത്സവം ഉൽഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഒ ഹമിദ് അലി അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ റുഖിയ പി പി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിൽ, പി സാബിർ, ചന്ദ്രൻ എം പി, റഹീദാബി എ, ഷാഫി വി പി, അബ്ദുറഹ്മാൻ എ, ജാഫർ എൻ,അബ്ദുറസാഖ് എം സി എന്നിവർ പ്രസംഗിച്ചു. ഇതോടാനുബന്ധിച്ച് ബോധവൽക്കരണക്ലാസും നടന്നു.