എസ് കെ എസ് എസ് എഫ് ഐഡിയൽ കോൺഫറൻസ് മെയ് 13 ന് വേങ്ങരയിൽ
വേങ്ങര: എസ്.കെ.എ സ്.എസ്.എഫ് 35 -ാം വാർഷിക പദ്ധതി പ്രഖ്യാപനം ഐഡിയൽ കോൺഫറൻസ് മെയ് 13 ന് മലപ്പുറം വേങ്ങരയിൽ നടക്കും. രാവിലെ 9.30 ന് ഒ.കെ മൂസാൻ കുട്ടി മുസ് ലിയാർ സിയാറത്തിന് നേതൃത്വം നൽകും. സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീൻ കുട്ടി മുസ്ലിയാർ കോട്ടുമല പതാക ഉയർത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. വിവിധ സെഷനുകളിൽ അബ്ബാസലി തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, അരിപ്ര അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി, അബദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മോയിൻ കുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി, നാസർ ഫൈസി കുട്ടായി, സി.എച്ച്.ത്വയിബ് ഫൈസി, സത്താർ പന്തലൂർ, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, ശുഹൈബുൽഐതമി, റഷീദ് കൊടിയൂറ എന്നിവർ പങ്കെടുക്കും.സംസ്ഥാനത്ത് 14 ജില്ലകളിനിന്നും, ലക്ഷദ്വീപ്, ദക്ഷിണ കർണാടക, ദക്ഷിണ കർണാടക ഈസ്റ്റ്, കൊടക്, നീലഗിരി എന്നീ ജില്ലകളിലെ സംസ്ഥാന കൗൺസിലർമാർ, സബ് കമ്മിറ്റി ഭാരവാഹികൾ, ജില്ലാ സെക്രട്ടേറിയറ്റ്, മേഖല ഭാരവാഹികൾ, ക്ലസ്റ്റർ പ്രസിഡന്റ് സെക്രട്ടറി എന്നിവർ പങ്കെടുക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
