വൈലത്തൂരിൽ നടന്ന എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ ടി എൻ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു

താനൂർ : മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് മണിപ്പുർ കലാപത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വൈലത്തൂരിൽ നടന്ന പരിപാടി എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ്ബാബു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സമദ് താനാളൂർ, എൻ ഉണ്ണികൃഷ്ണൻ, സുലൈമാൻ അരീക്കാട്, എ കെ സിറാജ്, കെ കുമാരൻ, ഹംസു മേപ്പുറത്ത്, കെ ടി ശശി, എ പി സിദ്ദീഖ്, എ അമീർ, വി അബ്ദുറസാഖ് എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇