കൈലാസേശ്വരൻ ശിവഭക്തിഗാനം പ്രകാശന൦
ശ്രീമതി സി പി കാളി പന്താരങ്ങാടി രചനയും ബിജു ഉണ്ണികൃഷ്ണൻ സംഗീത സംവിധാനവു൦ നിർവഹിച്ച് രൂപേഷ് ഭാസ്കർ, ബിജു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പാടിയ ശിവഭക്തി ഗാനത്തിന്റെ പ്രകാശന൦ തൃക്കുള൦ ശിവക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ കാലാസാ൦സ്കാരിക പ്രവർത്തകനു൦ ക്ഷേത്രക്കമ്മറ്റി രക്ഷാധികാരിയുമായ ബാലകൃഷ്ണൻ പന്താരങ്ങാടി നിർവഹിച്ചു. പ്രസിഡന്റ് ശങ്കരനുണ്ണി ഏറ്റുവാങ്ങി. ആർബി ക്രിയേഷൻസ് നിർമ്മിച്ച പ്രസ്തുത ആൽബത്തിന്റെ ഓർക്കസ്ട്ര നിർവഹിച്ചത് സുബൈർ ഷാ തെന്നലയാണ്. ക്ഷേത്രം
സെക്രട്ടറി സി പി മനോഹരൻ, ട്രഷറർ പി എൻ മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു