fbpx

ഷൂട്ടൗട്ട് മത്സരം ആവേശമായി

മമ്പുറം: നാട് ലോകകപ്പ് ആവേശ തിരയിളക്കത്തിലായതോടെ ഇരുമ്പുചോല എ യു പി സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും ഷൂട്ടൗട്ട് മത്സരം നടത്തി.സ്കൂൾ മാനേജർ മംഗലശ്ശേരി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽലത്തീഫ് അധ്യക്ഷത വഹിച്ചു. കായികാധ്യാപകൻ കെ.കെ ഹംസക്കോയ, പി.ടി.അനസ്, എ.ശമീം നിയാസ് ,ആശിഖലി കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി.