തങ്ങളുടെ ഓർമയിൽ പ്രവാസി ലീഗ് സേവനദിനം *സാധാരണക്കാരായ പ്രവാസികളെ സഹായിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല കെ.പി.എ.മജീദ്*

തിരുരങ്ങാടി:സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരുകൾ തയ്യാറാകുന്നില്ലന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ.മജിദ് എം.എൽ എ പ്രസ്താവിച്ചു. പ്രവാസികൾക്കു വേണ്ടിയാണ് ലോക കേരള സഭ രൂപീകരിച്ചത് പ്രവാസികൾക്ക് കാര്യമായ ഗുണം ചെയ്യുന്നില്ല. അത് സമ്പന്നർക്കുവേണ്ടി ഉണ്ടാക്കിയ സഭയായി മാറിയിരിക്കുന്നു. ദീർഘകാലം വിദേശത്ത് ജോലി ചെയ്തു തിരിച്ചു വന്ന പ്രവാസികൾ ജീവിതഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. അവരെക്കുറിച്ച് ആലോചിക്കുവാൻ പോലും കേന്ദ്ര കേരള സർക്കാരുകൾ തയ്യാറാകുന്നില്ല. അദ്ദേഹം പറഞ്ഞു.പ്രവാസി ലീഗ് സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങളുടെ ഓർമ്മ ദിനം സേവനദിനമായി ആചരിക്കുന്നതിന്റെ സംസ്ഥാന തല ഉൽഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പ്രവാസികളുടെ സുഹൃത്തായിരുന്നു ശിഹാബ് തങ്ങൾ . അവരുടെ പ്രശനങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ശിഹാബ് തങ്ങൾ മുന്തിയ പരിഗണനൽകിയത്. പ്രവാസി ലീഗിന്റെ രൂപീകരണത്തിലും തങ്ങൾ പ്രത്യേക താൽപര്യമെടുത്തിരുന്നു. മജീദ് പറഞ്ഞു.സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷനായിജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ചെമ്മാട് ശിഹാബ് തങ്ങൾ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ശിഹാബ്തങ്ങൾ അനുസ്മര പ്രഭാഷണം നിർവ്വഹിച്ചു.. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി കെ എം സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മത് കുട്ടി, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി അഹമ്മത്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് ടി.എച് കുഞ്ഞാലി ഹാജി ജനറൽ സെക്രട്ടറി സൈഫുദ്ധീൻ വലിയ കത്ത് സി എച്ച് മഹ്മൂദ് ഹാജി, കാവുങ്ങൽ കുഞ്ഞി മരക്കാർ എ കെ. മുസ്തഫ സി.ടി.അബ്ദുന്നാസർ, യു.എ. റസാഖ്, പി.എം.എ.ജലീൽ ജാഫർ കിഴക്കിനിയകത്ത്, അലി പട്ടാക്കൽ, സീതി കൊളക്കാടർ മൊയ്തീൻ കോയ കൊണ്ടോട്ടി, ഹമീദ്, മുജീബ് വളാഞ്ചേരി, സിദ്ധീഖ് ചോനാരി പ്രസംഗിച്ചു.കേരളത്തിലെ പഞ്ചായത്ത് മണ്ഡലം തലങ്ങളിൽ ഹെൽപ് ഡെസ്ക് , സഹായ വിതരണം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയവയും ജില്ലാ കമ്മറ്റികളുടെ കീഴിൽ ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സുകളും പ്രവാസി ലീഗ് ഇരുപതാം വാർഷിക ഭാഗമായി സംഘടിപ്പിച്ചു എല്ലാ വർഷവും ആഗസ്ത് ഒന്ന് പ്രവാസി ലീഗ് സേവനദിനമായി ആചക്കാനും തീരുമാനിച്ചിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇