ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്

ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന് .മലപ്പുറം . ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണൻ അർഹനായതായി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പത്ര സമ്മേളനത്തിൽ അറീയിച്ചു .50000രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് .സാഹിത്യ ശാസ്ത്ര സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ രാധാകൃഷ്ണൻ കേരളത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കും മത മൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്നേഹവും ഉയർത്തി പിടിക്കുന്നതിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്ന സാംസ്കാരിക നായകൻ എന്ന നിലക്കുമാണ് അവാർഡ് .ചന്ദ്രിക മുൻ പത്രാധിപർ സി പി സൈതലവി ,പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി എന്നിവർ അടങ്ങിയ ജൂറി യാണ് പുരസ്‌കാരത്തിന് രാധാകൃഷ്ണനെ തിരഞ്ഞെടുത്തത് . മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെട്ട നോവലുകളിൽ ഒന്നാണ് നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപെ പറക്കുന്ന പക്ഷികൾ ,മറ്റൊരു പ്രമുഖ കൃതി യാണ് തീക്കടൽ കടഞ് തിരുമധുരം .സ്പന്ദമാപിനികളെ നന്ദി ,പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും ,കരൾ പിളരും കാലം ,എല്ലാം മായ്ക്കുന്ന കടൽ ,ഇവിടെ എല്ലാവർക്കും സുഖം തന്നെ ,തുടങ്ങി നാല്പതിലധികം കൃതികൾ രചിച്ചു .ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും അനേകം കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട് .അഗ്നി ,പുഷ്യരാഗം ,കനലാട്ടം ,ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു .നിരവധി ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത രാധാകൃഷ്ണൻ ശാസ്ത്ര മാസിക പത്രാധിപർ ആയും മാധ്യമം പത്രാധിപർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .1962ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ,1989ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,2016ൽ എഴുത്തച്ഛൻ പുരസ്‌കാരം ,ഭാരതീയ ജ്ഞാന പീഠ പുരസ്‌കാര സമിതിയുടെ മൂർത്തീദേവി അവാർഡ് ,വയലാർ അവാർഡ് ,ഓടക്കുഴൽ അവാർഡ് ,ലളിതാംബിക അവാർഡ് ,മഹാകവി ജി അവാർഡ് ,മാതൃഭൂമി സാഹിത്യ അവാർഡ് ,തുടങ്ങി നിരവധി അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ഠ അംഗത്വം നൽകി ആദരിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി അംഗം ,കേരള ചലച്ചിത്ര വികസന കോർപറേഷൻ അംഗം ,മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം ,തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു .1939ഫെബ്രുവരി ഒന്നിന് മലപ്പുറം ജില്ലയിലെ ചമ്രവട്ട ത്താണ് ജനനം .കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ,പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .നവംബറിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും .പത്ര സമ്മേളനത്തിൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എ കെ സൈനുദ്ദീൻ ,ഡയറക്ടർ അബ്ദുല്ല വാവൂർ ,വൈസ് ചെയർമാൻ എ എം അബൂബക്കർ ,ജോയിന്റ് ഡയറക്ടർ കെ ടി അമാനുള്ള സംബന്ധിച്ചു .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇