ശാസ്ത്രോത്സവം കുട്ടികൾക്ക് അറിവും കൗതുകവും പകർന്നുകൊണ്ട് ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയമേള,ഗണിതശാസ്ത്രമേളയും നടന്നു

ശാസ്ത്രോത്സവം കുട്ടികൾക്ക് അറിവും കൗതുകവും പകർന്നുകൊണ്ട് ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയമേള,ഗണിതശാസ്ത്രമേളയും നടന്നു. വിവര സാങ്കേതികവിദ്യയുടെ അർദ്ധാത്മക തലത്തിലോന്നിയുള്ള ഐടി മേളയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. യുപി ഹൈസ്കൂൾ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് മേളയേറെ ശ്രദ്ധേയമായി. മുന്നൂറിൽ പരം കുട്ടികൾ മേളയിൽ പങ്കെടുത്തു. മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്റഫ് വി വി എൻ, സ്റ്റാഫ് സെക്രട്ടറി ബിന്ദു മോൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോണി, ദിനേശൻ,എന്നിവർ സംസാരിച്ചു. കൺവീനർമാരായ അനിൽ ജി ടി കെ, ജയദീപ്, ലിൻറ്റു,ഷഹബാൻ, അനു, ഷൈനി, എന്നിവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇