ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; ഗർഭിണിയായ യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു.

*✈️* ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 10 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നതിന് കൃത്യമായി ഒരു കാരണം ഇതുവരെ എയർ ഇന്ത്യ അധികൃതർ യാത്രക്കാരോട് പറഞ്ഞിട്ടില്ല.പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്തിൽ 180-ൽ കൂടുതൽ യാത്രക്കാരുണ്ട്. അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.ഇപ്പോൾ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ ഇവരെ നാട്ടിലേക്ക് നാട്ടിലെത്തിക്കാം എന്നാണ് ഇപ്പോൾ എയർ ഇന്ത്യ അധികൃതർ നൽകിയിട്ടുള്ള വിവരം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇