ഷാര്‍ജ കെ.എം.സി.സി ഫാമിലി കെയര്‍ സുരക്ഷ സ്‌കീംമരണപ്പെട്ട അംഗങ്ങളുടെ കുടുബങ്ങള്‍ക്കുള്ള അഞ്ച് ലക്ഷം രൂപ വിതരണം ചെയ്തു.

മലപ്പുറം: ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ഫാമിലി കെയര്‍ പദ്ധതിയിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബത്തിനുള്ള അഞ്ച ലക്ഷം രൂപ വീതമുള്ള തുക കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക വിതരണം ചെയ്തു. കെ.എം.സി.സികള്‍ നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും സുരക്ഷാ സ്‌കീം ഉള്‍പ്പെടെ മാതൃകാ പരമായ നിരവധി സേവനങ്ങള്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് വലിയ സഹായകമാണെന്നും തങ്ങള്‍ പറഞ്ഞു. കടവുമായി മരണപ്പെടുന്ന പലപ്രവാസികളുടെ കുടുംബത്തിനും സുരക്ഷാ സ്‌കീം വലിയ സഹായമായിട്ടുണ്ടെന്നും എല്ലാവരും കെ.എം.സി.സി ഫാമിലി കെയര്‍ സുരക്ഷാ സ്‌കീമിന്റെ ഭാഗമാകണമെന്നും തങ്ങള്‍ പറഞ്ഞു. കെ.എം.സി.സി നേതാവ് വി.പി അക്ബര്‍ ചെറുമുക്ക് ചടങ്ങില്‍ അധ്യക്ഷനായി. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് പരതക്കാട്ട്, പത്തൂര്‍ മൊയ്തീന്‍ ഹാജി, പത്തൂര്‍ സാഹിബ് ഹാജി, തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, പി.പി കബീര്‍, സിറ്റിപാര്‍ക്ക് നൗഷാദ്, ഊര്‍പ്പായി സൈതലവി, കെ.കെ സൈതലവി ഹാജി, പാട്ടശ്ശേരി മുഹമ്മദലി, ജാഫര്‍ കുന്നത്തേരി, മറ്റു നേതാക്കളും സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ……ജനറല്‍……ഫോട്ടോ അടിക്കുറിപ്പ്: ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ഫാമിലി കെയര്‍ പദ്ധതിയിയില്‍ അംഗമായിരിക്കെ മരണപ്പെട്ട പത്തൂര്‍ റസാഖിന്റെ കുടുംബത്തിനുള്ള സ്‌കീം ധനസഹായം അഞ്ച് ലക്ഷം രൂപ മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറുന്നു…..