ശാന്തിഗിരി ഉദ്ഘോഷിക്കുന്നത് മാനവസ്നേഹവും മതേതരത്വവും: പി കെ അബ്ദുറബ്ബ്
താനൂർ : ശാന്തിഗിരി, ആശ്രമം ഉദ്ഘോഷിക്കുന്നത് മാനവസ്നേഹവും മതേതരത്വവും സ്നേഹവുമാണെന്ന് പി.കെ അബ്ദുറബ് എം. എൽ .എ,സ്വാർത്ഥ താൽപ്പര്യങ്ങൾ ഇല്ലാതെ വിശാലമായ മനസുകൾ ഉണ്ടാവേണ്ടതിൻ്റെ പ്രാധാന്യം നവജ്യോതി ശ്രീ കരുണാകരഗുരുവിൻ്റെ ആശയങ്ങളിൽ കാണാൻ കഴിയുമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൻ്റെ അഞ്ചാം മത് പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അബ്ദുറബ് .നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ റൈഹാനത്ത് അധ്യക്ഷയായി , ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യജ്ഞനതപസ്വി മുഖ്യ പ്രഭാഷണം നടത്തി .കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാര ജേതാവ് കളരിപ്പയറ്റ് വിദഗ്ദ്ധ ടി.വി ശ്രീകല ഗുരുക്കൾ ,എൻ .പി ഭാസ്ക്കരൻ വൈദ്യർ എന്നിവരെ ആദരിച്ചു .പുഷ്പ സമർപ്പണം , സത്സംഗം ,ദീപ പ്രദക്ഷിണം ,സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു , സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി ,ഫാദർ സെബാസ്റ്റ്യൻ വടക്കേതിൽ ,മൂസക്കുട്ടി എൻ .വി ,സി കുഞ്ഞിമൊയ്തീൻ ,കെ .ധന്യാദാസ് , ഇ.ആസിഫ് പി ,പി.രാജമണി, എൻ .പുരുഷോത്തമൻ , ഇ.കെ ലേഖ ,വി.എ മോഹനൻ ,പി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു . : ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൻ്റെ പ്രതിഷ്ഠാ വാർഷിക സമ്മേളനം പി.കെ അബ്ദുറബ് എം എൽ എ നിർവഹിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
