തയ്യൽ മെഷിൻ വിതരണം ചെയ്തു





*തിരൂർ: ആൽ ഫൗണ്ടേഷന്റെയും തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ (യൂണിറ്റ് 131, 172) നേതൃത്വത്തിൽ നാഷണൽ NGO കോൺഫെഡറേഷന്റെ സഹായത്തോടെ സുസ്ഥിര ഗ്രാമവികസനം ലക്ഷ്യമാക്കി വനിതാ സംരഭകത്വ പദ്ധതിയുടെ ഭാഗമായി 50 % സബ്സിഡിയിൽ തയ്യൽ മെഷീൻ വിതരണം നടത്തി. ഈ പദ്ധതിയിൽ മെഷീൻ ലഭിക്കുന്ന സംരംഭകരെ വനിതാ ക്ലസ്റ്ററുകളാക്കി നൈപുണ്യ പരിശീലനം സാമൂഹിക സംരംഭകത്വ പ്രോത്സാഹനവും നൽകാൻ ഉദ്ദേശിക്കുന്നു. പദ്ധതിയുടെ ഭാഗമായി നടന്ന തയ്യൽ മെഷിനുകളുടെ ഉദ്ഘാടനം തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ നിർവ്വഹിച്ചു. പദ്ധതി വിശദീകരണം നാഷണൽ NGO കോൺഫിഡറേഷൻ മലപ്പുറം ജില്ലാ പ്രസി. പി.സുരേന്ദ്രൻ മാസ്റ്റർ, ആൽ ഫൗണ്ടേഷൻ എക്സി. ഡയറക്ടർ പി.സി. റിയാസ്, പോളിടെക്നിക്ക് പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ബഷീർ, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അൻവർ സുലൈമാൻ, ലീഡ്സ് കോ-ഓർഡിനേറ്റർ മുഹമ്മദ് സിയാദ് , ജനറൽ ഡിപ്പാർട്ട്മെന്റ് മേധാവി എസ് .എ ജമീൽ, ആൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ കോ-ഓർഡിനേറ്റർ മുഹമ്മദ് റാഫി എൻ.എസ് .എസ്. വാളണ്ടിയർ സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇