കക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്.

*തിരൂരങ്ങാടി:* ദേശീയ പാതയിൽ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി ടി എ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജംക്ഷനിൽ വെച്ചാണ് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Comments are closed.