*കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾക്ക് മെയ് 28 മുതൽ വേഗത കൂടും*

കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾക്ക് വേഗം കൂടും. തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത്, മലബാർ എക്സ്പ്രസ്, കൊച്ചുവേളിയിൽ നിന്നുള്ള അന്ത്യോദയ എക്സപ്രസ് ട്രെയിനുകൾ ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തെ ലക്ഷ്യ സ്ഥാനത്തെത്തും. ഏറനാട്, മാംഗ്ലൂർ എക്സ്പ്രസ്, ചെന്നൈ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകൾ 10 മിനിറ്റ് നേരത്തെ ലക്ഷ്യ സ്ഥാനത്തെത്തും. കോയമ്പത്തൂർ – നാഗർകോവിൽ എക്സ്പ്രസ് ഇനി മുതൽ സാധാരണയേക്കാൾ 15 മിനിറ്റ് വേഗത്തിലെത്തും. ഈ മാസം 28മുതൽ സമയമാറ്റം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇