സേവഭാരതി ആംബുലൻസ് നാടിന് സമർപ്പിച്ചു.

താനൂർ:താനൂരിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സേവഭാരതി താനൂർ യുണിറ്റിൻ്റെ കീഴിൽ പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തന സജ്ജമാക്കിയ സേവഭാരതി ആംബുലൻസ് സമർപ്പണം ആഗസ്റ്റ് 24 – ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് താനൂർ ശോഭപറമ്പ് ക്ഷേത്രപരിസരത്തുവച്ച് നടന്നു. സേവഭാരതി സംസ്ഥാന സെക്രട്ടറി എൻ. സത്യഭാമ ടീച്ചർ സമർപ്പണ ചടങ്ങ് നിർവ്വഹിച്ചു.താനൂർ ശോഭപറമ്പ് ക്ഷേത്ര ആവേൻ കെ ഭാസ്കരൻ ദീപപ്രോജ്വലവും രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് കെ. ചാരു ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു.സേവഭാരതി താനൂർ യൂണിറ്റ് പ്രസിഡൻ്റ് പി ദേവദാസൻ അദ്ധ്യക്ഷം വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ. ബൈജു സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ ഉദയകുമാർ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കേ യിൽ

+91 93491 88855