മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമന് അനുശോചനം രേഖപ്പെടുത്തി

__താനൂർ: കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും , ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയഎക്സിക്യൂട്ടീവ് അംഗവും, കേരള ജേർണലിസ്റ്റ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായ യു.വിക്രമന്റെ നിര്യാണത്തിൽ കെ.ജെ.യു. മലപ്പുറം ജില്ലാകമ്മറ്റി അനുശോചനം രേഖപ്പെടുത്തി.താനൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന അനുശോചന യോഗം ദേശീയ കൗൺസിൽ അംഗം പി.കെ രതീഷ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. സഹദേവൻ, പ്രേമനാഥൻ താനൂർ, റഷീദ് തലക്കടത്തൂർ, ഉബൈദുള്ള മാസ്റ്റർ താനാളൂർ, സി.പി ഇബ്രാഹിം, വടക്കയിൽ ബാപ്പു, വി.പി ശശികുമാർ, സി.വി.ഒ. നാസർ, സി.എം.സദഖത്തുല്ല, അനിൽ വളവന്നൂർ എന്നിവർ സംസാരിച്ചു. അബ്ദുൾ കലാം ആസാദ് തിരൂർ,ബൈജു അരിക്കാഞ്ചിറ, മുഹമ്മദ് ഷെഫീഖ്, പി.വിജയൻ, സന്തോഷ് കാവിലക്കാട്, സലാഹുദ്ദീൻ 20 എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇