സെയ്തലവിയും കുടുംബവും സി.പി.എം വിട്ട്‌ മുസ്ലിം ലീഗിൽ ചേർന്നു

താനാളൂർ: മീനടത്തൂർ മൂച്ചിക്കൽ കൂരിപ്പാടത്തെ കോതകത്ത്‌ സൈതലവി എന്ന ബാവയും കുടുംബവും സി.പി എമ്മിൽ നിന്നും രാജിവെച്ച്‌ മുസ്ലിം ലീഗിൽ ചേർന്നു . ദീർഗ്ഘകാലമായി പ്രദേശത്തെ സി.പി.എം നേതാവായിരുന്നു സൈതലവി . ഇടത്‌ സർക്കാറിന്റെ ജനവഞ്ചനയിലും സ്വജന പക്ഷപാതിത്വത്തിലും പ്രാദേശിക നേതാക്കന്മാരുടെ അഴിമതിയിലും പ്രതിഷേധിച്ചാണ്‌ സി.പി.എം വിടുന്നതെന്ന് ‌ സൈതലവി പറഞ്ഞു. സമാന മനസ്കരായ ധാരാളം പേർ ഇടത്‌ പക്ഷത്ത്‌ നിരാശരായി കഴിയുന്നുണ്ട്‌ . നിരാശരായ ധാരാളം പ്രവർത്തകർ വരും നാളുകളിൽ സി.പി.എം വിടുമെന്നും സൈതലവി അഭിപ്രായപ്പെട്ടു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.എൻ മുത്തു കോയ തങ്ങൾ അദ്ദേഹത്തിന്‌ അംഗത്വം നൽകി. സൈബറിടങ്ങളിലെ ഇടത്‌ ആശയ പ്രചാരകൻ അക്ബർ അലിയും തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.കോതകത്ത്‌ സൈതലവിയുടേയും കുടുംബത്തിന്റേയും സാനിദ്ധ്യം പ്രദേശത്ത്‌ ലീഗിന്‌ കരുത്തു പകരുമെന്ന് മുത്തു കോയ തങ്ങൾ പ്രത്യാശിച്ചു.കെ.വി. മൊയ്തീൻ കുട്ടി അദ്ധ്യക്നായി . ടി.പി.എം മുഹ്സിൻ ബാബു, ഉവൈസ്‌ കുണ്ടുങ്ങൽ , കെ.സൽമത്ത്‌, കുഞ്ഞു മീനടത്തൂർ, ടി.കെ നസീർ, ബഷീർ പാലപ്പെട്ടി, വി ആരിഫ്‌, മുയ്തീൻ കുട്ടി കൂരിയിൽ, കെ ഹനീഫ. എ.പി ഹനീഫ, അയ്യൂബ്‌ മീനടത്തൂർ, പി കുഞ്ഞിപ്പ മൂച്ചിക്കൽ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇