fbpx

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

തിരൂരങ്ങാടി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

യോഗത്തിൽ എസ്.ഡി.പി.ഐ നേതാവ് ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു. സംസ്ഥാന നേതാക്കളെ വകവരുത്തി ഭയപ്പെടുത്താമെന്നത് ആർ.എസ്.എസിൻ്റെ വ്യാമോഹം മാത്രമാണന്ന് അദ്ധേഹം പറഞ്ഞു.

അക്ബർ പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, ജാഫർ ചെമ്മാട്, ജമാൽ തിരൂരങ്ങാടി, റസാഖ് നന്നമ്പ്ര എന്നിവർ നേതൃത്വം നൽകി.