എസ്.ഡി.പി.ഐ പാലസ്തീൻ ഐക്യദാർഢ്യ സംഗമം തിരൂരിൽ

. തിരൂർ:മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽപാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ നാളെ (വെള്ളിയാഴ്ച) തിരൂരിൽ റാലിയും, സംഗമവും നടത്തും.എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വൈകുന്നേരം 4.30 ന് റാലിയും, തുടർന്ന് സംഗമവും നടക്കുന്നത്.മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശം, ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്ന സന്തേശങ്ങൾ ഉയർത്തി പിടിച്ചാണ് സംഗമം നടക്കുന്നത്.റാലി വൈ: 4.30 ന് തിരൂർ സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കും.ഐക്യദാർഢ്യ സംഗമം തിരൂർ ബസ് സ്റ്റാന്റെ പരിസരത്ത് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ധീൻ ഉത്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി , ജനറൽ സെക്രട്ടറിമാരായ അഡ്വ: സാദിഖ് നടുത്തൊടി , മുർഷിദ് പട്ടിക്കാട്, വൈസ് പ്രസിഡന്റെ അക്കര സൈതലവിഹാജി, അഡ്വ : കെ.സി നസീർ , ജില്ല കമ്മിറ്റി അംഗങ്ങളായ എ.കെ അബ്ദുൽ മജീദ്, ഹമീദ് പരപ്പനങ്ങാടി , നജീബ് തിരൂർ, ജൂബൈർ കല്ലൻ സംബന്ധിക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇