മണിപ്പൂർ, ഹരിയാന സംഘപരിവാര തേർവാഴ്ചക്കെതിരെഎസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

താനൂർ :മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ,ഹരിയാനയിൽ മുസ്ലിംങ്ങൾക്കെതിരെ, ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും ബുൾഡോസർ രാജിനുമെതിരെ എസ്ഡിപിഐ ദേശവേപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു, ഇന്നലെ ഗുജറാത്തിൽ ആയിരുന്നെങ്കിൽ ഇന്ന് മണിപ്പൂരും ഹരിയാനയിലുമാണ് ഫാസിസ്റ്റുകളുടെ തേർവാഴ്ച നടക്കുന്നത്, രാജ്യത്താകെ വംശഹത്യ നടത്തി ശോഭനമായ ഇന്ത്യൻ മണ്ണിനെ ചോരയിൽ മുക്കാനാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ ഫാസിസ്റ്റുകൾ ശ്രമിക്കുന്നതെന്ന് പ്രകടനക്കാർ മുദ്രാവാക്യത്തിലൂടെ പറഞ്ഞു, താനൂർ മുനിസിപ്പൽ ഈസ്റ്റ് മേഖലയിൽ സി ബഷീർ,ടി കെ ഷാജി, വെസ്റ്റ് മേഖലയിൽ ഇ കെ ഫൈസൽ, ടി പി റാഫി,നിറമരുന്തൂരിൽ കെ കുഞ്ഞലവി,എ യാഹു,ഒഴൂരിൽ ഷാജി വിശാറത്ത്, പൊന്മുണ്ടത്ത് മുസ്തഫ, മുനീർ വൈലത്തൂർ, താനാളൂരിൽ എം കെ സിദ്ദീഖ്,കെ പി ആർ അബ്ദുറഹ്മാൻ, ചെറിയമുണ്ടത്ത് ബാപ്പു നിസാർ, ശിഹാബ് കുടുക്കി എന്നിവർ നേതൃത്വം നൽകി.:മണിപ്പൂർ ഹരിയാന വംശഹത്യയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ താനൂരിൽ നടത്തിയ പ്രതിഷേധം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇