എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ആദരിച്ചു

ഊരകം: ഊരകം പഞ്ചായത്ത് ആറാം വാർഡ് യാറംപടിയിൽ നിന്നും 2022- 2023 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ യാറംപടി ബ്രാഞ്ച് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. വാർഡ് പ്രസിഡന്റ് ഉമ്മർ കെ ട്ടി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും തുടർന്നും ഉന്നത വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.ചടങ്ങിൽ ബ്രാഞ്ച് അംഗങ്ങളായ മുഹമ്മദ്‌ എൻ, നിസാർ പി, ഹകീം എൻ, റാസിഖ് പി പി എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇