*🟢 എസ്.ഡി.പി. യിൽ നിന്നും രാജി വെച്ച് മുസ്‌ലിം ലീഗ് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി*

കണ്ണമംഗലം : കണ്ണമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് SDPI യിൽ നിന്നും രാജി വെച്ച് മുസ്‌ലിം ലീഗ് പാർട്ടിയിൽ ചേർന്നവർക്ക് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹാരമണിയിച്ച് പ്രാർത്ഥന നടത്തുന്നു. പുള്ളാട്ട് ഹംസ, കോയിസൻ മുസ്തഫ, കുന്നുമ്മൽ മൊയ്തീൻ, ചെവിടിക്കുന്നൻ റഹീം എന്നിവരാണ് രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേർന്നത്. ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പുകുത്ത് മുജീബ്, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മേകരുമ്പിൽ നാസർ, ഫൈസൽ കുന്നുമ്മൽ,നൗഷാദ് വാളക്കുട എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇