സ്‌കൂളുകൾ തുറക്കാറായി; കുട്ടികളെ കണ്ടെത്തി ഡിവിഷനുകള്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തില്‍ അധ്യാപകര്‍; അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങള്‍..

വേനലവധിയുടെ ആലസ്യം കഴിഞ്ഞു സ്കൂളിന്റെ ചിട്ടയിലേക്കു പോകാനുള്ള തയാറെടുപ്പിലാണു കുരുന്നുകള്‍. ഇനി എട്ടു ദിവസം മാത്രം. കുട്ടികളെത്തുന്നതും കാത്ത് സ്കൂളുകളും ഒരുക്കം തുടങ്ങി. അധ്യാപകര്‍ കുട്ടികളെ കണ്ടെത്തി ഡിവിഷനുകള്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. കുട്ടികളെ തിരഞ്ഞുള്ള പരക്കംപാച്ചിലാണ് ചില സ്കൂളിലെ അധ്യാപകര്‍.സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികള്‍ 27നകം പൂര്‍ത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. സ്കൂള്‍ പരിസരം, ക്ലാസ് മുറികള്‍, ശുചിമുറി, മൈതാനം എന്നിവ വൃത്തിയാക്കണം. ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം. ശുദ്ധജല സ്രോതസുകള്‍‌ അണുവിമുക്തമാക്കുന്നതിനൊപ്പം സാംപ്ള്‍ ലബോറട്ടറിയില്‍ പരിശോധിക്കണം. ഏതെങ്കിലും കുട്ടി ക്ലാസില്‍ നിശ്ചിത സമയം കഴിഞ്ഞും എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിവരം അറിയിക്കണം. വീട്ടില്‍ നിന്നു വിദ്യാര്‍ഥി സ്കൂളിലേക്ക് പോയെന്നു മനസ്സിലായാല്‍ ആ വിവരം പൊലീസിനെ അറിയിക്കണം തുടങ്ങിയ 30 നിര്‍ദേശങ്ങളാണു പുറത്തിറക്കിയത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

♦️ *ബസുകള്‍ക്ക് ഫിറ്റ്നസ് പരീക്ഷ;*

താലൂക്കുകള്‍ കേന്ദ്രീകരിച്ചും വിവിധയിടങ്ങളിലും സ്കൂളുകളില്‍ ഫിറ്റ്നസ് പരിശോധന നടത്തും. വാഹനത്തിന്റെ മെക്കാനിക്കല്‍ കണ്ടീഷൻ മുതല്‍ പ്രഥമ ശുശ്രൂഷ കിറ്റ്, സീറ്റ് തുടങ്ങിയവ വരെ പരിശോധിക്കും. കരാര്‍ വ്യവസ്ഥയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മുൻപിലും പിന്നിലും സ്കൂള്‍ വാൻ എന്നു പ്രദര്‍ശിപ്പിക്കണം. ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും എംവിഡി ഓറിയന്റേഷൻ ക്ലാസും നല്‍കും.

♦️ *സ്കൂള്‍ വാഹന ലൊക്കേഷൻ അറിയാം;*

സ്കൂള്‍ വാഹനം എവിടെ എത്തിയെന്ന കൃത്യമായ ലൊക്കേഷൻ വിവരം രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്കു നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹിനി ആപ് ഇത്തവണ നിര്‍ബന്ധമാക്കും. കഴിഞ്ഞ വര്‍ഷം ആപ് കൊണ്ടുവന്നെങ്കിലും 10 ശതമാനം സ്കൂള്‍ വാഹനങ്ങളില്‍ പോലും പ്രാവര്‍ത്തികമായില്ല. വിദ്യാവാഹിനി പ്രവ‍ര്‍ത്തനക്ഷമമാക്കാൻ എല്ലാ സ്കൂളുകളും ഐഡി തുറക്കണം. തുടര്‍ന്നു രക്ഷാകര്‍ത്താക്കള്‍ക്കും ഐഡി തുറന്നു നല്‍കണം.