പ്രതീക്ഷ ബഡ്സ് സ്കൂളിനുള്ള പഠനോപകരണങ്ങളും, കുട്ടികൾക്കുള്ള ഗിഫ്റ്റുകളും കൈമാറി

പുനലൂർ: പുനലൂർ പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ കൈമാറി. എൻസിഡിസി മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബ അലക്സാണ്ടറുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്, ബാബ അലക്സാണ്ടറും, മറ്റ് കൗൺസിൽ അംഗങ്ങളും, പ്രതീക്ഷ ബഡ്സ് സ്കൂൾ സന്ദർശിച്ചതും, സ്കൂളിനുള്ള പഠനോപകരണങ്ങളും കുട്ടികൾക്കുള്ള ഗിഫ്റ്റുകളും കൈമാറിയതും. പാട്ടും, ഡാൻസും, കളി ചിരികളുമായി, ബാബ അലക്സാണ്ടർ കുട്ടികളോടൊപ്പം കുറേ സമയം ചിലവഴിക്കുകയും, എല്ലാ കുട്ടികൾക്കും, സ്‌കൂൾ അധ്യാപകർക്കും, ഹെൽപ്പർമാർക്കും, ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമൂഹത്തിൽ മറ്റിനിർത്തപ്പെടേണ്ടവരല്ല അവരെന്നും, മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിട്ട് നിൽക്കുന്ന മികച്ച കഴിവുകളുള്ള കുട്ടികളാണ് അവരെന്നും, അവരെ നമ്മൾ ചേർത്ത് പിടിച്ച്, മുന്നോട്ട് നയിച്ചാൽ, അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇