
യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്ലാസ് നടത്താൻ ആലോചന
സ്‌കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്ലാസ് നടത്താന്‍ സർക്കാർ ആലോചന. ആദ്യ ഘട്ടത്തിൽ യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല. അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
25% വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കും ആദ്യ ഘട്ടത്തിൽ ക്ലാസുകള്‍ നടത്തുകയെന്ന് അധ്യാപക സംഘടനകൾ. ഒരു മാസത്തേക്കെങ്കിലും പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സുകള്‍ സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ഹാപ്പിനസ് കരിക്കുലം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയർന്നിരുന്നു. ഒന്നരവര്‍ഷമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് ഇങ്ങനെ ഒരു ആവശ്യം ഉയർന്നത്.