സ്കൂൾ കലാമേളയുംഅനുമോദനവുംതാനൂർ, രായിരിമംഗലം എസ്.എം എം.എച് എസ്.എസിൽ സ്കൂൾ കലാമേളയും വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

സ്കൂൾ കലാമേളയുംഅനുമോദനവുംതാനൂർ, രായിരിമംഗലം എസ്.എം എം.എച് എസ്.എസിൽ സ്കൂൾ കലാമേളയും വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോഴിക്കോട് ഫോക്ക് ആർട്ട്സ് കൾച്ചറൽ സെന്റർ സെക്രട്ടറിയുംമാപ്പിളപ്പാട്ട് ഗായികയുമായ റഹീന കൊളത്തറ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിലായി നടന്ന കലാമേളയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.ചടങ്ങിൽപി. ടി. എ പ്രസിഡന്റ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ.മജീഷ് കുമാർ. പ്രധാനാധ്യാപകൻ മുഹമ്മദ് ഇക്ബാൽ, മാനേജർ അബ്ദുസമദ് ഹാജി, പ്രോഗ്രാം കൺവീനർ ബിജി മാത്യു. പി. ടി. എ വൈസ് പ്രസിഡന്റ് വൈ.പി ലത്തീഫ്. ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ.ബീന എന്നിവർ സംസാരിച്ചു.രായിരിമംഗലം എസ്.എം.എം എ ച്ച്എ സ് എസ് സ്കൂൾ കലാമേളയും അനുമോദന ചടങ്ങും മാപ്പിള പാട്ട് ഗായിക റഹീന കൊളത്തറ ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇