ഇരുമ്പുചോല സ്കൂൾ വാർഷികാഘോഷം തുടങ്ങി

മമ്പുറം: ഇരുമ്പുചോല എ.യു.പി സ്കൂൾ 63 ാം വാർഷികവും വിരമിക്കുന്ന നാല് അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും തുടങ്ങി. നഴ്സറി ഫെസ്റ്റ് പി.ടി.എ പ്രസിഡന്റ് റഷീദ് ചെമ്പകത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അൻളൽകാവുങ്ങൽ ,മുനീർ തലാപ്പിൽ എന്നിവർ ആശംസ നേർന്നു. കുട്ടികളുടെ കലാപരിപാടിയോടെ ഫെസ്റ്റിന് തുടക്കമായത്. ഞായറാഴ്ച്ച രാവിലെ 10 ന്സ്കൂൾ കുട്ടികളുടെ കലാവിരുന്നിന് തുടക്കമാവും. വൈകീട്ട് നാലിന് യാത്രയയപ്പ് സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും ഏ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി അധ്യക്ഷത വഹിക്കും. വേങ്ങര എ.ഇ.ഒ ടി പ്രമോദ് ഉപഹാര സമർപ്പണം നടത്തും. ജനപ്രതിനിധികൾ, പി.ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പ്രധാനധ്യാപിക എം റഹീമ, ആർ.ശ്രീലത, കെ.കെ ഹംസക്കോയ, അബ്ദുൽ അസീസ് പുള്ളിശ്ശേരി എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇